കുഞ്ഞാമിനയുടെ മരണം: ഉപവാസ സമരം നടത്തി

knr-upavasamശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിലുള്ള പോലീസ് അലംഭാവത്തില്‍ പ്രതിഷേധിച്ച് ടൗണ്‍ ഗ്രീന്‍ ബറ്റാലിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.   ഗ്രീന്‍ ബറ്റാലിയന്‍ പ്രസിഡന്റ് ഫസലുള്ള അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അനസ്, ആര്‍. രാജന്‍, കെ. സലാഹുദ്ദീന്‍, മടവൂര്‍ അബ്ദുള്‍ഖാദര്‍, കെ.കെ. കുഞ്ഞിമായന്‍, ഇ.കെ. ശ്രീധരന്‍, നൗഷാദ് കൂടാളി എന്നിവര്‍ പ്രസംഗിച്ചു.

Related posts