ഇന്ത്യ – പാക് മത്സരം മനഃപൂര്‍വം

sp-pakistanദുബായ്: പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയുടെ പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍ വരുന്നത് യാദൃച്ഛികമല്ലെന്ന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ടൂര്‍ണമെന്റുകളുടെ വിജയത്തിന് ഇന്ത്യ- പാക് പോരാട്ടം അനിവാര്യമെന്നിരിക്കേയാണ് ഇരുടീമിനെയും ഒരു ഗ്രൂപ്പില്‍പെടുത്തുന്നതെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഐസിസിയുടെ കാഴ്ചപ്പാടില്‍ ഇതു വളരെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇന്ത്യ- പാക് പോര് കാത്തിരിക്കുന്നു. അതുകൊണ്ട് അത്തരത്തില്‍ ചില നീക്കങ്ങള്‍ വേണ്ടിവരുമെന്ന് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. അടുത്ത വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്.

Related posts