പഴയങ്ങാടി: മാടായിപാറയിലെ വടുകുന്ദശിവക്ഷേത്രത്തിനു സമീപമുള്ള റോഡരികിലെ പെട്ടിക്കട തീവച്ച് നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. വെങ്ങര റെയില്‍വേ ഗേറ്റിനു സമീപമുള്ള എം. സോമന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കിയത്. നാട്ടുകാരും പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും സംഘവും ചേര്‍ന്നാണ് രാത്രി ഒന്നോടെ തീയണച്ചത്.
കട പൂര്‍ണമായും കത്തിനശിച്ചു. 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. സംഭവം അറിഞ്ഞ് പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈനും തളിപ്പറമ്പ് സിഐ കെ. വിനോദും സംഘവും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.