കേച്ചേരി: തൃശൂര്‍ കുന്നംകുളം ഹൈവേയിലെ തൂവാനൂര്‍ പെട്രോള്‍ പമ്പിനു സമീപം സ്വകാര്യബസും കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്. ബൈക്ക് യാത്രക്കാരന് കേച്ചേരി അമ്പഴംപ്പിള്ളി വീട്ടില്‍ രാജന്റെ മകന് രഞ്ജിത്ത് (29), ബസ് കണ്ടക്ടര്‍ പാലക്കാട് കുന്നംകാടി കാജമൊയ്തീന്റെ മകന് മുഹമ്മദ് ഹനീഫ (30), ബസ് യാത്രക്കാരനായ വാക പറക്കാട് മുതിരപ്പറമ്പ് വീട്ടില്‍ ശേഖരന്റെ ഭാര്യ രമ (46), പറക്കാട് വട്ടംപറമ്പില്‍ വീട്ടില്‍ സജീവിന്റെ ഭാര്യ സജി(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്തുനിന്ന് വന്ന ബസില്‍ കേച്ചേരി ഭാഗത്തുനിന്നും എത്തിയ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുരാവിലെ ഒമ്പതോടെയാണ് അപകടം. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടയില് തൂവാനൂരില്‍ നടന്ന മൂന്നാമത്തെ അപകടമാണിത്.
തൂവാനൂരില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്
