പള്ളിയില്‍ അതിഥിയായി വെള്ളിമൂങ്ങയെത്തി

ktm-vellymungaചിങ്ങവനം: പള്ളിയില്‍ അതിഥിയായി വെള്ളിമൂങ്ങയെത്തി. ചിങ്ങവനം ദയറാ പള്ളിക്കുള്ളില്‍ ഇന്നലെ രാവിലെയാണ് അപ്രതീക്ഷിതമായി വെള്ളിമൂങ്ങയെ കണെ്ടത്തിയത്. രാവിലെ പള്ളി തുറന്ന് അകത്തു കയറിയ ദേവാലയ ശുശ്രൂഷി ജോയി തറയില്‍ പക്ഷി കാഷ്ഠം കിടക്കുന്നതു കണ്ടു നടത്തിയ തെരച്ചിലിലാണു മുകളില്‍ കയറിയിരിക്കുന്ന വെള്ളിമൂങ്ങയെ കണെ്ടത്തിയത്. തലേദിവസം പള്ളി അടച്ചു പോകുമ്പോള്‍ മൂങ്ങയെ കണ്ടിരുന്നില്ലെന്നും ജോയി പറയുന്നു. വൈകുന്നേരം തുറന്നുകിടന്ന വെന്റിലേറ്ററില്‍ കൂടിയാണ് അകത്തു കടന്നതെന്നു കരുതുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കമ്മിറ്റിക്കാരുടെയും, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിനോ കെ. തോമസിന്റെയും നേതൃത്വത്തില്‍ സുരക്ഷിതമായി പിടികൂടി കൂട്ടിലടച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Related posts