കല്ലന്‍തോട് നീര്‍ത്തട പദ്ധതി വെള്ളത്തില്‍; നഷ്ടം ലക്ഷങ്ങള്‍

PKD-RUPPESമുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയലുകള്‍ കൃഷിയോഗ്യ മാക്കുന്നതിനായി തുടക്കം കുറിച്ച കല്ലന്‍ തോട് നീര്‍ത്തട പദ്ധതി യുടെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. പദ്ധതിയില്‍ അഴിമതി നടന്നതായി നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍  നിര്‍ത്തിവെച്ച പ്രവൃത്തി പിന്നീട് പുനരാരംഭിച്ചിട്ടില്ല.ഇതോടെ എടുത്ത പ്രവൃത്തികളും വെറുതെയായി. നിരവധി മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രവൃത്തി അത്രയും ഇപ്പോള്‍ വെള്ളത്തിലായ അവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ തുടങ്ങിയത് തോട് നവീകരണ പ്രവൃത്തിയായിരുന്നു.

ഇത് മുടങ്ങിയതോടെ തോടില്‍ മുഴുവന്‍ കനത്ത മഴയില്‍ വെളളം നിറഞ്ഞു. ഇതോടെ സൈഡില്‍ കോരിയിട്ട മണ്ണ് തിരിച്ച് തോട്ടില്‍ തന്നെ വീണിരിക്കുകയാണ്  . പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരു വഴിത്തി പുഴയോരം വരെയുള്ള 500 ഏക്കറോളം വയല്‍ കൃഷിയോഗ്യമാക്കുന്നതിനായി 2 മാസം മുന്‍പാണ് നടപടി തുടങ്ങിയത്. വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് നവീകരിച്ച് ചെറുവാടി ഇരു വഴിഞ്ഞി പുഴയോരത്ത് തടയണ നിര്‍മിച്ച് വെളളം ആവശ്യാനുസരണം പമ്പു ചെയ്യാനും ആവശ്യമില്ലാത്ത മഴക്കാലത്തും മറ്റും തടയണക്ക് ഷട്ടറിട്ട് തടഞ്ഞു നിര്‍ത്താനുമായിരുന്നു ആദ്യ ഘട്ടത്തില്‍ ഉദേശിച്ചിരുന്നത്.

Related posts