“ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ല ഇ​ഷ്ടാ…’ ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി 113കാ​ര​ൻ

സാ​ന്താ ഇ​സ​ബെ​ൽ (ബ്ര​സീ​ൽ): നൂ​റ്റി​പ്പ​തി​മൂ​ന്നു​കാ​ര​നാ​യ ബ്ര​സീ​ലി​യ​ൻ പൗ​ര​ൻ സെ​ൽ​വി​നോ ജെ​സൂ​സി​നോ​ട് ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം എ​ന്തെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ “ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചി​ട്ടി​ല്ല…’ എ​ന്നാ​യി​രു​ന്നു ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി . “സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മാ​ണു ത​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

“പ​ഴ​വും പ​ച്ച​ക്ക​റി​യും മാം​സ​വു​മെ​ല്ലാം ബാ​ല​ൻ​സ് ചെ​യ്താ​ണു ക​ഴി​ക്കു​ന്ന​ത്. എ​ന്തി​നെ​യും പോ​സി​റ്റീ​വാ​യാ​ണു കാ​ണു​ന്ന​ത്’ ഇ​തൊ​ക്കെ​യാ​കാം ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം’ – സെ​ഞ്ചു​റി ക​ട​ന്നി​ട്ടും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന സെ​ൽ​വി​നോ പ​റ​യു​ന്നു.

1910 ജൂ​ലൈ​യി​ലാ​ണ് ജ​ന​നം. മു​ത്ത​ശ്ശി​യാ​ണ് സെ​ൽ​വി​നോ​യെ വ​ള​ർ​ത്തി​യ​ത്. 50 വ​ർ​ഷം മു​മ്പ് അ​ദ്ദേ​ഹം ബ്ര​സീ​ലി​ലെ പ​രാ​ന സം​സ്ഥാ​ന​ത്തി​ലെ സാ​ന്താ ഇ​സ​ബെ​ൽ ഡോ ​ഓ​സ്റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ​യാ​ണ് താ​മ​സം.

ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ പോ​ലും സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് താ​നെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളൊ​ന്നു​മി​ല്ല. ബ്രി​ട്ടീ​ഷ് ലോ​ൺ ബൗ​ളിം​ഗു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന ബോ​സെ എ​ന്ന കാ​യി​ക​യി​ന​ത്തോ​ടു ന​ല്ല താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ അ​ത് ക​ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ​യ​സാ​യ​തോ​ടെ ആ​സ്വാ​ദ​ക​ൻ മാ​ത്ര​മാ​യി. ഇ​പ്പോ​ഴും വ​ള​രെ സ​ന്തോ​ഷ​മാ​യാ​ണു ജീ​വി​തം മു​ന്നോ​ട്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ന​ല്ല സ്നേ​ഹ​വും ബ​ഹു​മാ​ന​വു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സെ​ൽ​വി​നോ പ​റ​യു​ന്നു.

Related posts

Leave a Comment