പുതുമയായി ചെസ് ടൂറിസം; കേരളം വേദി

തൃശൂർ: രാജ്യത്ത് ആ​ദ്യ​മാ​യി ചെ​സ് ടൂ​റി​സം സം​രം​ഭത്തിന് കേരളം വേദിയാകുന്നു. ആ​ല​പ്പു​ഴ, കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴു​കു​ന്ന പു​ര​വ​ഞ്ചി​യി​ലും മാ​രാ​രി ക​ട​ലോ​ര​ത്തും കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ന്‍റെ പ​തി​ന​ഞ്ചാം നി​ല​യി​ലും ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ തീ​ര​ത്തു​മാ​യി വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​ത്തു​ചേ​രു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചെ​സ് മ​ത്സ​രമാണ് ഒരുക്കുന്നത്. 26 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പരിപാടി.

ചെ​സ് മ​ത്സ​ര​ത്തോ​ടൊ​പ്പം മ​നോ​ഹ​രങ്ങ​ളാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് പു​രവ​ഞ്ചി സ​വാ​രി​ക​ൾ, കു​മ​ര​ക​ത്തെ റെ​സ്പോ​ണ്‍​സി​ബ്ൾ ടൂ​റി​സം അ​നു​ഭ​വം, ക​ട​ൽ​ക്ക​ര​യി​ലെ അ​സ്ത​മ​യ ദൃ​ശ്യം, ഫോ​ർ​ട്ട് കൊ​ച്ചി വി​നോ​ദ​യാ​ത്ര, പാ​ര​ന്പ​ര്യ കേ​ര​ളീ​യ ഗ്രാ​മാ​നു​ഭ​വ​ങ്ങ​ൾ, അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ന്നി​വ​യും കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ളും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മ​ത്സ​രാ​ർ​ഥിക​ൾ​ക്കാ​യി ഒ​രു​ക്കും.

ലോ​ക ചെ​സ് ഒ​ളി​ന്പ്യാ​ഡി​ൽ ഇന്ത്യയെ പ്ര​തി​നി​ധീ​ക​രി​ച്ച പ്രഫ.​ എ​ൻ.​ആ​ർ.​അ​നി​ൽ​കു​മാ​ർ, മു​ൻ ഇ​ന്ത്യ​ൻ ചെ​സ് താ​ര​ങ്ങ​ളാ​യ ഡോ.​പി.​ മ​നോ​ജ് കു​മാ​ർ, ജോ ​പ​റ​പ്പി​ള്ളി എ​ന്നി​വ​രും ചെ​സ് പ്രേ​മി​ക​ളാ​യ പ്രഫ.​അ​ജി​ത്കു​മാ​ർ രാ​ജ , അ​ഡ്വ. പ്ര​ശാ​ന്ത് സു​ഗ​ത​ൻ, ജോ​ജു ത​ര​ക​ൻ, ശ്രീശ​ങ്ക​ർ എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ഓ​റി​യ​ന്‍റ് ചെ​സ് മൂ​വ്സ് എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​സ് ഹൗ​സ് ബോ​ട്ട് 2020 എ​ന്ന ഈ ​ചെ​സ് ടൂ​റി​സം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്, ജ​ർ​മനി, നെ​ത​ർ​ലാ​ൻ​ഡ്സ്, ആ​സ്ട്രി​യ, ദു​ബാ​യ്, ഷാ​ർ​ജ, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ളവരും ഇതിൽ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് മൊ​ത്തം 5000 യൂ​റോ​വി​നു തു​ല്യ​മാ​യ സ​മ്മാ​ന​ങ്ങ​ൾ നൽ‌കും. 27നു രാ​വി​ലെ 10ന് ആ​ല​പ്പു​ഴ​യി​ലെ കാ​യ​ൽ പ​ര​പ്പി​ൽ ച​ലി​ക്കു​ന്ന ഹൗ​സ് ബോ​ട്ടി​ൽ വ​ച്ച് ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ക്കും.

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ൽ വ​ർ​ഷം തോ​റും ന​ട​ക്കു​ന്ന ചെ​സ് തീ​വ​ണ്ടിയും ഗ്രീ​സി​ലെ ക്രെ​റ്റെ ദ്വീ​പി​ൽ റി​സോ​ർ​ട്ടു​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​മാ​ണ് ചെസും ടൂ​റി​സ​വും സം​യോ​ജി​പ്പി​ച്ച് ലോ​ക​ത്തു ന​ട​ക്കു​ന്ന മറ്റു പരിപാടികൾ.

Related posts

Leave a Comment