വിലാസിനി വേറിട്ട വഴികളിലുടെ സഞ്ചരിച്ച സാഹിത്യകാരന്‍ : ആര്‍.ഗോപാലകൃഷ്ണന്‍

tcr-vilasiniവടക്കാഞ്ചേരി: രാജ്യത്തെ ഏറ്റവും വലിയ നോവലുകളിലൊന്നായ അവകാശികളുടെ ഗ്രന്ഥകാരന് ജന്മനാടിന്റെ പ്രണാമം. തപസ്യ കലാ കായിക സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ചട ങ്ങില്‍  കേരള സാഹിത്യ അക്കാദമി സെക്രട്ടറി   ആര്‍. ഗോപാലകൃഷ്   ണന്‍ മുഖ്യപ്രഭാഷണം നടത്തി. വേറിട്ട വഴികളിലുടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു വിലാ സിനിയെന്ന് അദ്ദേഹം പറഞ്ഞു. വ്രിലാസിനിയുടെ കൃതികള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ അവസരമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട്   എം.കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. മെമ്പര്‍  രാജീവന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ ആമലത്ത്  ആമുഖപ്രഭാഷണം നടത്തി.  ബ്ലോക്ക്  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. സുരേന്ദ്രന്‍,  നഗരസഭ കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  സുജാത ശ്രിനിവാസന്‍ , വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡണ്ട്  ശശികുമാര്‍ കൊടയ്ക്കാടത്ത്,  സാഹിത്യകാരന്‍ ശശിധരന്‍ കളത്തിങ്കല്‍,  തൃശ്ശിവ പേരൂര്‍ മോഹനചന്ദ്രന്‍, വി.സൂരജ്, ഒ.രാജ്പ്രസാദ്, ശ്രീദാസ് വിളംബത്ത്, ജ്യോതിഷ്, അഖിലാഷ്, ശരത്ത് കല്ലിപറമ്പില്‍   തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts