ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍. ബ്രിട്ടന്റെ ജയിംസ് വാര്‍ഡിനെ 6-0, 7-6 (7-3), 6-4ന് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. ഡേവിഡ് ഫെറര്‍, ഡേവിഡ് ഗോഫിന്, ഗില്‍സ് സിമണ്‍സ്, മരിയന്‍ സിലിച്ച് എന്നിവര്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലെത്തി.
വനിതകളില്‍ സാറാ എറാനി റൊമാനിയയുടെ പാട്രിഷ്യ മരിയ ടിഗിനെ 6-4, 6-4ന് തോല്‍പ്പിച്ചു. വീനസ് വില്യംസ് ക്രൊയേഷ്യയുടെ ഡോണാ വെകിച്ചിനെ 7-6, 6-4ന് പരാജയപ്പെടുത്തി. സെര്‍ബിയയുടെ അനാ ഇവാനോവിച്ചിനെ റഷ്യയുടെ എകാതറീന അലക്സന്ഡ്രോവ 6-2, 7-5ന് കീഴടക്കി.