കാലടി: കാലടി ശ്രീശങ്കരാചാര്യ സമാന്തരപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണവും സ്ഥലമെടുപ്പും അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നസെന്റ് എംപിയുടെയും മുന്‍ മന്ത്രി ജോസ് തെറ്റയിലിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്കി. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ സാമൂഹിക ബഹുജന സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചുചേര്‍ക്കുവാനും നിര്‍ദേശം നല്കി.
സമാന്തര പാലത്തിന്റെ നിര്‍മാണത്തിനായി യുഡിഎഫ് ഭരണകാലത്ത് 42 കോടി അനുവദിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
നിലവിലുള്ള പാലം തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പോലും നടപ്പിലാക്കുവാന്‍ സാധിച്ചിട്ടില്ലായെന്നും നിവേദനത്തില്‍ പറയുന്നു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസി ടീച്ചര്‍, സി.കെ. സലീംകുമാര്‍, മാത്യൂസ് കോലഞ്ചേരി, കെ.കെ. പ്രഭ, ബിജു മാണിക്യമംഗലം, വി.കെ.ഡി. തങ്കച്ചന്, വി.ബി. സിദില്‍കുമാര്‍, ജോര്‍ജ് കോരോത്താന്, പോള്‍സണ്‍ കുടിയിരിപ്പില് എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.