റോഡരികില്‍ മുറിച്ചിട്ട മരം കാല്‍നട,വാഹനയാത്രക്കാര്‍ക്ക് ദുരിതം

knr-roadsideമട്ടന്നൂര്‍: റോഡരികില്‍ മുറിച്ചിട്ട മരം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ കോളാരി വില്ലേജ് ഓഫീസിന് സമീപത്തായാണ് അപകട ഭീഷണിയായി മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.  ലോറി സ്റ്റാന്‍ഡും വ്യപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്  മുറിച്ചിട്ട മരങ്ങള്‍ കൂട്ടിയിട്ടതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഒരുമാസം മുമ്പു പരിസ്ഥിതി ദിനത്തിലാണു ലോറി സ്റ്റാന്‍ഡിലെ കൂറ്റന്‍മരം പൊതുമരാമത്ത് അധികൃതരുടെ നിര്‍ദേശപ്രകാരം തൊഴിലാളികള്‍ മുറിച്ചത്.

ഇതു ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അപകട ഭീഷണിയിലായ മരം മുറിക്കണമെന്നാവശ്യപ്പെട്ടു പരാതി ലഭിച്ചതിനെ തുടര്‍ന്നാണു മരങ്ങള്‍ മുറിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ മരങ്ങള്‍ റോഡിനോടു ചേര്‍ന്നു മുറിച്ചിട്ടതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഇതുവഴി കടന്നുപോകാന്‍ ബുദ്ധിമുട്ടുകയാണ്.

Related posts