മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി റോഡില്‍ അടിമപ്പടിക്കു സമീപം സ്വകാര്യബസിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ഇന്നു രാവിലെ ഒമ്പതോടെയായിരുന്നു അപകടം. കോഴഞ്ചേരിയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസും മെര്‍ലിന്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ സ്വകാര്യബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതേ രീതിയില്‍ കഴിഞ്ഞ ആഴ്ച പുല്ലാട്ട് വച്ചും അപകടമുണ്ടായതായി പറയുന്നു. ഈ റൂട്ടില്‍ ലാഭത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിനെ തകര്‍ക്കാന്‍ ചില സ്വകാര്യബസ് ലോബികള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതാണ് ഇത്തരം അപകടങ്ങളെന്ന് പരക്കെ ആക്ഷേപമുണ്ട്.