ന്യൂഡല്‍ഹി: ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയുടെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്കു മങ്ങലേല്ക്കുന്നു. തോളിനേറ്റ പരിക്കാണ് അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു വിലങ്ങുതടിയാകുന്നത്. ഫിറ്റ്നസ് വീണെ്ടടുത്തില്ലെങ്കില് വികാസ് റിയോയിലേക്കു പോകില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷന് വ്യക്തമാക്കി. നിലവിലെ ഏഷ്യന്‍ ഗെയിംസ് ഡിസ്കസ് ത്രോ ചാമ്പ്യനാണ് ഗൗഡ. ഓഗസ്റ്റ് 12നാണ് വികാസ് ഗൗഡയുടെ ഒളിമ്പിക്സിലെ മത്സരം നടക്കുന്നത്.
ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്കു മങ്ങലേല്ക്കുന്നു;വികാസിനു പരിക്ക്
