ബാഗ്ദാദ്: ഐഎസിന്റെ ഉന്നത കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജിഹാദി ബന്ധമുള്ള അമഖ് ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാക്കിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ ഷിസ്ഹാനി കൊല്ലപ്പെട്ടതായി പെന്റഗണ്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അന്ന് ഐഎസ് തള്ളുകയായിരുന്നു.
മുന്‍ സോവിയറ്റ് യൂണിയനിലെ ജോര്‍ജിയയില്‍ ജനിച്ച ചെചന്‍ ഭീകരനായ ഷിസ്ഹാനിയുടെ തലയ്ക്ക് യുഎസ് അരക്കോടി ഡോളര്‍ ( ഏകദേശം 33 കോടിയിലധികം രൂപ) വിലയിട്ടിരുന്നു. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയുടെ യുദ്ധകാര്യ ഉപദേഷ്ടാവായിരുന്നു ഷിസ്ഹാനി.