വിജയ് സേതുപതി വില്ലനാകുന്നു

vijayi180716തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. നായകനായി എത്തിയ ചിത്രങ്ങള്‍ അത്രയും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. ഇതിനിടയില്‍ ഒരു വില്ലന്‍ വേഷവും ചെയ്തു. ഇപ്പോള്‍ ദാ അടുത്തത് ധനുഷിന്റെ വില്ലനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതി. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടാ ചെന്നൈയുടെ രണ്ടാം ഭാഗത്തിലാണ് സേതുപതി വില്ലനാവുന്നത്.

വിജയ് സേതുപതി വില്ലനായി എത്തുന്ന കാര്യം ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസം തന്നെ വിജയ് സേതുപതി വില്ലനാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Related posts