നാഗമ്പടം നടപ്പാലത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന്

KTM-NAGAMPADAM-OVERBRIDGEകോട്ടയം: എംസി റോഡില്‍ നാഗമ്പടം ഭാഗത്തുനിന്നു പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്ന കാല്‍നടയാത്രക്കാരുടെ സൗകര്യത്തിനായി നിലവിലുണ്ടായിരുന്നതും കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടി അപകടാവസ്ഥയിലുമായ നടപ്പാലം പുനര്‍നിര്‍മിക്കുന്നതിനായി റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ട തുക കോട്ടയം നഗരസഭ ദക്ഷിണ റെയില്‍വേയ്ക്ക് നല്‍കിയ സാഹചര്യത്തില്‍ നടപ്പാലത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് -ഐ കോട്ടയം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി.സി. റോയി അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ലതികാ സുഭാഷ്, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, മോഹന്‍ കെ.നായര്‍, എം.പി. സന്തോഷ്കുമാര്‍, നന്ത്യാട്ട് ബഷീര്‍, എം.ജി. ശശിധരന്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, സണ്ണി കലൂര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന, മണ്ഡലം പ്രസിഡന്റുമാരായ സാബു മാത്യു, സനല്‍ കാണക്കാലില്‍, എന്‍. ജീവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts