വീട് നിറയെ കഞ്ചാവും വാറ്റു ചാരായവും നിരോധിത പുകയില ഉത്പന്നങ്ങളും; എന്നിട്ടും വീട്ടുകാർ മാത്രം അറിഞ്ഞില്ല


ത​ല​യോ​ല​പ്പ​റ​ന്പ്: വീ​ടി​നു​ള്ളി​ൽ നി​ന്നും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വും 35 ലീ​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും. ഒ​ളി​വി​ൽ പോ​യ പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കും.

വൈ​ക്കം വെ​ള്ളൂ​ർ ഇ​റു​ന്പ​യം ക​ല്ലു​വേ​ലി​ൽ അ​നി​ലി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണു വൈ​ക്കം എ​ക്സൈ​സ് ക​ഞ്ചാ​വും ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ചാ​ക്കി​ൽ​കെ​ട്ടി 35 പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ലാ​ണ് ചാ​രാ​യ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്.നാ​ളു​ക​ളാ​യി വീ​ട്ടി​ലു​ള്ള​വ​ർ പോ​ലു​മ​റി​യാ​തെ അ​നി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ നി​ഗ​മ​നം.

പ്ര​തി​യു​ടെ ഒ​ളി​വി​ട​ത്തെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ര​തീ​ഷ്കു​മാ​ർ, ഇ.​എ. ത​ൻ​സി​ർ, എ​സ്. ശ്യാം​കു​മാ​ർ, എ​ൻ.​എ​സ്. സ​ന​ൽ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment