കോട്ടയം: ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ യാത്ര ചെയതാല്‍ പണി കിട്ടും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീ സ് ബസുകളില്‍ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം സ്ത്രീ സംവരണ സീറ്റുകളില്‍ യാത്ര ചെയ്ത 41പേരെ പോലീസ് പിടികൂടി പെറ്റിക്കേസെടുത്തു. “അമ്മയും കുഞ്ഞിനും അനുവദിച്ച സീറ്റുകള്‍ പോലും മറ്റു യാത്രക്കാര്‍ കൈയ്യടക്കിയിരുന്നു. അമ്മയും കുഞ്ഞിനും അനുവദിച്ച സീറ്റിലിരുന്ന ഒരാളെയും പോലീസ് പിടികൂടി.
ശനിയാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അനധികൃത പാര്‍ക്കിംഗിന് 52 കേസും മദ്യപിച്ച് വാഹനം ഓടിച്ചതിന് 20 കേസും രജിസ്റ്റര്‍ ചെയ്തു. ഓവര്‍ സ്പീഡിന് 91 കേസും ഓവര്‍ടേക്കിംഗിന് 12 കേസുമെടുത്തു. നാല് പൂവാലന്മാര്ക്കും കിട്ടി പെറ്റിക്കേസ്.
അപകടം കുറയ്ക്കുന്നതിന് വൈകുന്നേരം നാലു മുതല്‍ ആറു വരെ ആക്സിഡന്റ് സീറോ അവേഴ്സില്‍ ഹെല്‍മറ്റ് വയ്ക്കാത്ത 336 പേരെ പിടികൂടി. സീറ്റ് ബല്റ്റിടാത്തതിന് 126 പേര്‍ക്കെതിരെയും മൂന്നു പേരെ വച്ച് ബൈക്ക് ഓടിച്ചതിന് 24 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. അനധികൃത പാര്‍ക്കിംഗിന് 120 പേര്‍ക്കെതിരേ പെറ്റിക്കേസെടുത്തു. പരിശോധന ഇന്നും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന് അറിയിച്ചു.