പാലാ: കുരിശുപള്ളി ജംഗ്ഷനിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം . സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കൊല്ലം ശൂരനാട് സ്വദേശി നാണു കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു പാലായിലെ പ്രമുഖ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ചെങ്ങളം ആനിക്കാട് സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു നാണുവിന്റെ അതിക്രമമെന്നും ഇയാള്‍ മദ്യമടക്കമുള്ള ഏതെങ്കിലും ലഹരിവസ്തുവിനോ മാനസിക വിഭ്രാന്തിക്കോ അടിമയായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.