സിനിമാ മേഖലയിലേക്ക് അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ജാന്‍വി കപൂര്‍. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധക രുള്ള ജാന്‍വി ഇപ്പോള്‍ യുഎസില്‍ അഭിനയം പഠിക്കുന്ന തിരക്കിലാണ്. അതിനിടയിലാണ് സൗത്ത് ഇന്ത്യയില്‍ നിന്ന് ജാന്‍വിയെ തേടി അവസരമെത്തിയത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയാകാ നുള്ള അവസരമായിരുന്നു അത്. എ.ആര്‍ മുരുകദോസ് സംവിധാ നം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ജാന്‍വിക്ക് കഴിയില്ലെന്നാണു വിവരം.
കരണ്‍ ജോഹര്‍ ജാന്‍വിയെ ബോളി വുഡിലേക്ക് കൊണ്ടുവരാന്‍ തീരുമാനി ച്ചിരിക്കുകയാണ്. അദ്ദേഹമാ ണത്രേ ശ്രീദേവിയോടും ബോണിയോടും ഈ ചിത്രം ജാന്‍വി ചെയ്യരുതെന്ന് ആവ ശ്യ പ്പെട്ടതെന്നാണ് അറിയുന്നത്. തെലുങ്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള ശ്രീദേവിക്കും ഭര്‍ത്താവിനും മകള്‍ ഈ ചിത്രം ചെയ്യണമെന്നു മോഹമുണ്ടായിരുന്നു എന്ന് ചില വൃത്ത ങ്ങള്‍ സൂചിപ്പിക്കുന്നു. കരണ്‍ ജോഹറിന്റെ വിലക്കു വന്നതോടെ മനസില്ലാ മനസോടെ ഈ അവസരം ഇവര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നാണു വിവരം.