‘ഓ​രോ ഷോ​ട്ടി​ലും ലാ​ലേ​ട്ട​ൻ അ​ദ്ഭു​ത​പ്പെ​ടു​ത്തും,പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തി​ന്‍റെ ഇ​ര​ട്ടി ത​രും’: മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ​ത്തി​നെ പ്ര​ശം​സി​ച്ച് പി. ​സു​കു​മാ​ർ

ഒ​രു ന​ട​ന്‍റെ കൂ​ടെ കു​റ​ച്ച​ധി​കം വ​ർ​ക്ക് ചെ​യ്താ​ൽ മ​ന​സി​ലാ​കും ഷോ​ട്ട് എ​ടു​ക്കു​മ്പോ​ൾ ഇ​വ​ർ എ​ന്തൊ​ക്കെ കൂ​ടു​ത​ൽ ത​രും എ​ന്നു​ള്ള കാ​ര്യം എ​ന്ന് പി. ​സു​കു​മാ​ർ. ലാ​ലേ​ട്ട​നോ​ട് പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തി​ന്‍റെ ഇ​ര​ട്ടി ത​രും. അ​ദ്ദേ​ഹം ഓ​രോ ഷോ​ട്ടി​ലും അ​ദ്ഭു​ത​പ്പെ​ടു​ത്തും.

അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ് സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഷോ​ക്ക് അ​ടി​ച്ച് വീ​ണി​ട്ട് ര​ണ്ടാ​മ​ത് ഒ​ന്ന് വി​റ​യ്ക്കു​ന്നു​ണ്ട്. അ​തൊ​ക്കെ അ​ദ്ദേ​ഹം കൈ​യി​ൽ നി​ന്ന് ഇ​ട്ട​താ​ണ്. ചോ​ദി​ച്ചു ചോ​ദി​ച്ചു പോ​കാ​മെ​ന്ന് പ​റ​യു​ന്ന സീ​ൻ ക​ണ്ടി​ട്ട് പ​ല​രും എ​ന്നോ​ട് ചോ​ദി​ച്ചു അ​ദ്ദേ​ഹം മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് പ​ച്ച​യ്ക്ക് എ​ടു​ത്ത സീ​നാ​ണ് അ​ത്. മ​ദ്യ​പാ​നി​യാ​യി അ​ഭി​ന​യി​ക്കാ​ൻ ലാ​ലേ​ട്ട​നു വ​ല്ലാ​ത്തൊ​രു ക​ഴി​വാ​ണെ​ന്ന് പി. ​സു​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment