കായംകുളം: ദേശീയപാതയില്‍ കരീലക്കുളങ്ങരയില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. കായംകുളം ഐക്യ ജംഗ്ഷന് പട്ടാണിപറമ്പില്‍ തറയില്‍ ബഷീറിന്റെ മകന് നസീര്‍ (27 )ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച സുഹൃത്ത് കീരിക്കാട് മണ്ണാമുറിയില് ഷെരീഫ് (26)ന് പരിക്കേറ്റു. ഇന്നലെ രാത്രി 11 ഓടെ കരീലക്കുളങ്ങര ജംഗ്ഷന് സമീപമായി രുന്നു അപകടം.
കരീലക്കുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. നസീറിന്റെ മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ.് മൃതദേഹം ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തും. അപകടത്തിനിടയാക്കിയത് വാഗണര്‍ കാര്‍ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട.് ഷെരീഫിനൊപ്പം കാര്‍ത്തികപ്പള്ളിയില്‍ ബൈക്കില്‍ പോയി വരുമ്പോഴായി രുന്നു അപകടം. നിസാമോളാണ് മരിച്ച നസീറിന്റെ ഭാര്യ. മകള്‍ നൂറാഫാത്തിമ.