സ്വന്തംലേഖകന്‍
കോഴിക്കോട്: നഗരപരിധിയില്‍ പുതിയബസ്റ്റാന്‍ഡില്‍ അഗ്നിശമനസേനയുടെ റിപ്പോര്‍ട്ട് പോലുംകാറ്റില്പറത്തി അനധികൃതകച്ചവടത്തിന് നഗരസഭയുടെ ഒത്താശ. പുതിയ ബസ്റ്റാന്‍ഡിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റയില്സ്എന്നസ്ഥാപനം “വരാന്തയില്‍ പോലും’കച്ചവടം ചെയ്യുകയാണ്.
തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് ചൂണ്ടിക്കാട്ടപ്പെട്ടേേതാടെ സംഭവം വിവാദമായി.നഗരത്തിലെ കണ്ണായസ്ഥലത്ത് കോര്പറേഷന് അധികൃതരുടെ മൂക്കിന് തുമ്പത്താണ് നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള കച്ചവടം. ആദ്യം ഒറ്റമുറിയില്‍ പ്രവര്‍ത്തനംതുടങ്ങിയ ടെക്സ്റ്റയില്സ്് ഇപ്പോള്‍ സമീപത്തെ മുറികളുംകൂടി കയ്യടക്കിയിരിക്കുകയാണ്.
നിലവില്കച്ചവടംചെയ്യുന്നമുറിയ്ക്കു പുറമേ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സൗകര്യംകൂടി ചെയ്തുനല്കണമെന്ന്് ഷോപ്പുടമ അധികൃതരോട്് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 31600 രൂപ കെട്ടിവയ്ക്കുകയുംചെയ്തു. എന്നാല്‍ ഇതിന്‍െ്റ മറവില്‍ നീണ്ട വരാന്തമുഴുവനായും കയ്യടക്കി കച്ചവടം നടത്തുകയാണിവര്‍.കെട്ടിടത്തിന്െ്റ വടക്ക് -പടിഞ്ഞാറ് ഭാഗത്ത് ഷോപ്പിലേക്കുള്ള വസ്ത്രകെട്ടുകള് കൂട്ടിയിട്ടിരിക്കുകയാണ്. പെട്ടെന്ന് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് കെട്ടിടത്തിലെ മറ്റു വ്യാപാരികള്‍ പറയുന്നു.ജീവനക്കാര്‍ക്ക് ഓടി രക്ഷപ്പെടാന്‍പോലും കഴിയാത്ത രീതിയിലാണ് വസ്ത്രശേഖരം.
കോഴിക്കോട് ലുലുഗോള്ഡില് മാസങ്ങള്‍ക്ക് മുന്‍പുണ്ടായ തീപ്പിടിത്തത്തിന്െ്റ പശ്ചാത്തലത്തില്‍ നഗരത്തിലെ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിന്െ്റ ഭാഗമായി ഈ കെട്ടിടത്തിലും ഫയര്‍ ഫോഴ്സ് പരിശോധന നടത്തിയിരുന്നു.ദിനംപ്രതി ആയിരക്കണക്കിന് പേര് എത്തുന്ന പുതിയബസ്റ്റാന്ഡിലെപ്രധാന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അത്യാഹിതത്തിന് സാധ്യതയൊരുക്കിയുള്ള കടയുടെപ്രവര്ത്തനം. അതേസമയം, നഗരസഭയുമായി സഹകരിച്ച്് സിനിമാപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച “മോഹനം’ പരിപാടിയുടെ മുഖ്യസംഘകാടകരില് ഒരാളായിരുന്നു ഷോപ്പ് ഉടമയെന്നും അതിനുള്ള പ്രത്യപകാരമായാണ് ഈ കയ്യേറ്റത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
തെരുവുകച്ചവടക്കാര്ക്കുപോലും കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കുകയും ഇടപെടുകയുംചെയ്യുന്ന അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്്. ആറുമാസത്തെ മുന്‍കൂര്‍ വാടക ഈടാക്കിയാണ്് കോര്പറേഷന് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നത്. ഇതിനേക്കാള്‍ നാലിരട്ടിയിലധികംവരും സ്വകാര്യകെട്ടിടങ്ങളിലെ വാടക എന്നിരിക്കേ, കോര്പറേഷനുലഭിക്കേണ്ട അധികനികുതിയാണ്അനധികൃത കച്ചവടത്തിലൂടെ ഇല്ലാതാകുന്നത്. വിവിധ കച്ചവടങ്ങള്ക്കായാണ് ഷോപ്പുകള്‍ തുടങ്ങാന്‍ വ്യക്തികള്‍ കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.
ഓരോമുറിക്കും വിവിധ തരത്തിലുള്ള വാടകയാണ് ഈടാക്കുന്നത്.പഴയകച്ചവടക്കാര് നാമമാത്രമായ വാടക നല്കിപോരുമ്പോള് പുതുതായി ഷോപ്പ് തുടങ്ങുന്നവര്‍ക്ക് വലിയതുകതന്നെ കോര്‍പറേഷനില്‍ വാടക ഇനത്തില്കെട്ടിവയ്ക്കണം. പഴയ ലൈസന്‍സ് കൈവശമുള്ളവരെ രേഖയില്‍ മാത്രം പാര്ട്ണര്മാരാക്കിയും, അതിന് താല്പര്യമില്ലാത്തവരുടെ ലൈസന്‍സ് നിശ്ചിത തുകനല്കിഏറ്റുവാങ്ങിയുമാണ് കോര്പറേഷന് അധികൃതരെ ഇത്തരം “മുതലാളിമാര്‍’ കബളിപ്പിക്കുന്നത്.
ഇതിന് നഗരസഭയിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. സംഭവം വിവാദമായതോടെ വിഷയം ഡെപ്യൂട്ടിമേയറുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.സമാനമായ അവസ്ഥ കോര്പറേഷന് ഉടമസ്ഥതയിലുള്ള മറ്റുകെട്ടിടങ്ങളിലും ഉണ്ടെന്നത് പര്യസ്യമായ വസ്തുതയാണ്.