അസ്‌ലം വധം: സിപിഎം ബംഗളം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

kkd-arrest-anilaslamcaseനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബംഗളം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് കൊടുത്തെന്നതാണ് കുറ്റം. നീലേശ്വരം മടിക്കൈ ബംഗളത്തെ പള്ളിപ്പുറം വീട്ടില്‍ അനില്‍കുമാറിനെ(39)യാണ് കേസ് അന്വേഷിക്കുന്ന സിഐ ടി. സജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ഗവ.  റസ്റ്റ് ഹൗസിലും ഇയാളുടെ വീട്ടിലും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ഇയാള്‍ സൗകര്യമൊരുക്കി കൊടുത്തതായി പോലീസ് പറഞ്ഞു.

ഹോസ്ദുര്‍ഗ് പോലീസാണ് ഇയാളെ അസ്‌ലംം കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്. അനില്‍കുമാറിനെ ഇന്ന് നാദാപുരം മജിസ്റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. കൊലയാളി സംഘങ്ങള്‍ക്ക് വാടകയ്ക്ക് കാര്‍ സംഘടിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നിധിനെ കീടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts