പഞ്ചായത്ത് മെമ്പറുടെ ലീലാവിലാസങ്ങള്‍…! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ കസ്റ്റഡിയില്‍

RAPEകോഴിക്കോട്/കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ കസ്റ്റഡിയില്‍.  ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗത്തെയാണ് ഇന്നു പുലര്‍ച്ചെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ പെണ്‍കുട്ടിയുടെ പുറകേനടന്ന് ശല്യം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു.

രാവിലെ ക്ലാസില്‍ പോകുംവഴിയും വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് വരുന്നവഴിയും ഇയാള്‍ പുറകെ നടക്കാറുള്ളതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒന്നാം തീയതി ഇയാള്‍ അശ്ലീല ചിത്രം കുട്ടിയെ കാണിച്ചതോടൊപ്പം അശ്ലീല സംഭാഷണവും നടത്തി. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ കാര്യം പറഞ്ഞത്. അശ്ലീല ചിത്രം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരേ നിലവില്‍ കേസെടുത്തിട്ടുള്ളതെന്ന് അത്തോളി പോലീസ് അറിയിച്ചു. ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കും. എന്നാല്‍ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന പ്രചാരണവും ഉള്ള്യേരിയില്‍ സജീവമാണ്.

Related posts