പൃഥ്വിരാജിന് അഞ്ചു നായികമാര്‍

prithബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന് അഞ്ചു നായികമാരെന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ബോംബേ മാര്‍ച്ച്, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്നതാണ് പുതിയ ചിത്രം. ദുബായിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ദുബായിയില്‍ ഇപ്പോള്‍ ചൂടാണ്. ചൂട് കുറഞ്ഞിട്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കു മെന്നാണ് അറിയുന്നത്. ഫിക്ഷന്‍ സ്‌റ്റോറിയാ ണെങ്കിലും ലൈഫുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്നും പറയുന്നുണ്ട്. അതേസമയം പൃഥ്വിയുടെ നായികമാരായെത്തുന്ന അഞ്ചു നായികമാര്‍ ആരൊക്കെയാണെന്നു പുറത്തുവന്നിട്ടില്ല.

Related posts