പന്തളം സ്റ്റേഷനില്‍ ബഹളം കൂട്ടിയ പോലീസുകാരനെ സ്ഥലം മാറ്റി

policeപന്തളം: ഡ്യൂട്ടി ചെയ്യാന്‍ വിമുഖത കാട്ടിയതിനെ ചോദ്യം ചെയ്തതിന് പന്തളം  സ്റ്റേഷനില്‍ ബഹളം കൂട്ടിയ പോലീസുകാരനെ സ്ഥലം മാറ്റി. സിവില്‍ പോലീസ് ഓഫീസറായിരുന്ന പ്രമോദ്കുമാറിനെയാണ് പെരുനാട് സ്റ്റേഷനിലേക്ക് മാറ്റിത്. സിഐയുടെ റിപ്പോര്‍ട്ടിന്‍മേല്‍ പത്തനംതിട്ട പോലീസ് ചീഫാണ് നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നടപടിക്കാധാരമായ സംഭവം.

അബ്കാരി കേസില്‍ കസ്റ്റഡിയിലെടുത്ത ബൈക്ക് എക്‌സൈസിന്റെ പത്തനംതിട്ട ഓഫീസിലെത്തിക്കാന്‍ പ്രമോദ്കുമാറിന് ചുമതല നല്കിയിരുന്നു. ഇതനുസരിച്ച് ബൈക്ക് പത്തനം തിട്ടയിലെത്തി ച്ചെങ്കിലും നടപടിക്രമങ്ങള്‍ക്ക് ശേഷം അത് അടൂര്‍ പറക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെത്തിക്കാന്‍ അവിടെ നിന്ന് നിര്‍ദേശം നല്കി. എന്നാല്‍, ബൈക്കുമായി തിരികെ പന്തളം സ്റ്റേഷനിലെത്തിയ പ്രമോദ്കുമാര്‍, പറക്കോട്ട് എത്തിക്കാന്‍ തനിക്കാവില്ലെന്ന് പറഞ്ഞുവെന്നും നിര്‍ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട റൈറ്ററോട് അടക്കം ബഹളം കൂട്ടിയെന്നുമായിരുന്നു പരാതി.

Related posts