എന്‍ഡിഎ കേരള ഘടകം പുനസംഘടിപ്പിച്ചു; കേരളഘടകം ചെയര്‍മാനായി കുമ്മനം രാജശേഖരനെയും തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും തെരഞ്ഞെടുത്തു

KUMMANAM-THUSHAR

കോഴിക്കോട്: എന്‍ഡിഎയുടെ കേരള ഘടകം പുനസംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരനെ കേരളഘടകം ചെയര്‍മാനായി തെരഞ്ഞെടുത്തു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം നേതാവ് പി.സി.തോമസിനെ കേരളത്തില്‍ നിന്നുള്ള എന്‍ഡിഎയുടെ ദേശീയ പ്രതിനിധിയായും നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുനസംഘടന.

രാജീവ് ചന്ദ്രശേഖര്‍ എംപിയെ വൈസ് ചെയര്‍മാനായും സി.കെ.ജാനുവിനെയും രാജന്‍ ബാബുവിനെയും കോ-കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഞായറാഴ്ച കോഴിക്കോട്ട് അവസാനിച്ചതിനു പിന്നാലെയാണ് എന്‍ഡിഎ കേരള ഘടകം പുനസംഘടിപ്പിച്ചത്.

Related posts