കോല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 32/2 എന്ന നിലയില്‍ പതറുകയാണ്. ഓപ്പണര്‍മാരായ മുരളി വിജയ് (9), ശിഖര്‍ ധവാന് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 21 റണ്‍സോടെ ചേതേശ്വര്‍ പൂജരയ്ക്ക് കൂട്ടായി വിരാട് കോഹ്ലി ക്രീസിലുണ്ട്. മാറ്റ് ഹെന്‍ട്രിയാണ് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നേടിയത്.
പരിക്കേറ്റ ഓപ്പണര്‍ കെ.എല്‍.രാഹുലിന് പകരം ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 197 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.