നാദാപുരം: കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ പോകുമ്പോള്‍ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കി. ഇന്നലെ പുളിയാവ് നാഷണല്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് കനത്ത പോലീസ് സുരക്ഷയില്‍. കഴിഞ്ഞ ദിവസം കോളജില്‍ പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്പ് അക്രമികള്‍ അടിച്ച് തകര്‍ക്കുകയും മര്‍ദിക്കുകയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ എത്തുകയുണ്ടായി.
പോലീസ് വിദ്യാര്‍ഥികളെ വാനില്‍ കോളജില്‍ എത്തിക്കുകയായിരു്ന്നു. പാരലല്‍ കോളജുകളില്‍ പഠിക്കുന്ന ഡിസ്റ്റന്റ് എജ്യുക്കേഷന്‍ വിദ്യാര്‍ഥികളാണ് പോലീസിന്റെ സഹായത്തോടെ പരീക്ഷ എഴുതാന്‍ കോളജിലെത്തിയത്. പോലീസ് കണ്ട്രോള് റൂം വാഹനവും വളയം എസ്ഐ എം.സി. പ്രമോദിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് കുട്ടികളെ കോളജിലെത്തിച്ചതും പരീക്ഷ കഴിഞ്ഞ് നാദാപുരത്ത് എത്തിച്ചതും. പരീക്ഷക്കെത്തിയ വിവിധ ദിക്കുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്ക് കോളജ് വിദ്യാര്‍ഥികള്‍ ഇരുന്ന് പഠിക്കാനും മറ്റും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിധ സുരക്ഷിതത്വവും കോളജ് അധികൃതര്‍ ഒരുക്കിയിട്ടുണ്ടെന്നും കോളജിന് പുറത്ത് നിന്നാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.