ഏറ്റുമാനൂര്‍: ഹാസ്യ സാമ്രാട്ട് എസ്.പി. പിള്ളയുടെ പേരില്‍ ജന്മനാട്ടില് സ്മാരകം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സുരേഷ് കുറുപ്പ് എംഎല്‍എ. സാംസ്്കാരിരംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുംവിധം സ്മാരകത്തിന് ആവശ്യമായ തുക വകയിരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി. പിള്ള, വി.ഡി. രാജപ്പന് പുരസ്കാരദാനച്ചടങ്ങില്‍ സംഘാടകരായ ഏറ്റുമാനൂര്‍ മീഡിയ സെന്റര്‍ ഭാരവാഹികള്‍ ഉയര്‍ത്തിയ ആവശ്യത്തെത്തുടര്‍ന്നായിരുന്നു എംഎല്‍എ ഈ ഉറപ്പ് നല്‍കിയത്.
എസ്.പി. പിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് നഗരത്തില്‍ ഉചിതമായ സ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും അടുത്ത മുനിസിപ്പല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്ത് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്മാന് ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ പറഞ്ഞു.
അന്തരിച്ച് മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും എസ്.പി.പിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ജന്മനാട്ടില് ഒരു സ്മാരകം ഉയരാതിരുന്നത് അദ്ദേഹത്തോടുള്ള നന്ദികേടാണ് സൂചിപ്പിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.