‘ഐ ലൗ യു” പണിയായി! മോശം പെരുമാറ്റത്തിന്റെ പേരില്‍ താരസംഘടന വിലക്കിയ നടി ഇന്ത്യയില്‍

Loveഅബൂജ: സംഗീത വീഡിയോയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നൈജീരിയന്‍ ചലച്ചിത്ര സംഘടന വിലക്കിയ നടി ഇന്ത്യയില്‍. അവധിയാ ഘോഷത്തിനായാണ് നടി ഇന്ത്യയിലെത്തി യിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്്.  നൈജീരിയയിലെ ഹൗസ ഭാഷയിലെ സിനിമകളില്‍ അഭിനയിക്കുന്ന റഹ്മ സദൗവിനാണ് ചലച്ചിത്ര സംഘടനയായ മോപ്പന്‍ വിലക്കേര്‍പ്പെടുത്തിയത്.—സംഗീത വീഡിയോയില്‍ നൈജീരിയന്‍ പോപ് ഗായകന്‍ ക്ലാസിഖിനെ റഹ്മ സദൗവ് കെട്ടിപ്പിടിക്കുന്ന രംഗമാണ് ചലച്ചിത്രസംഘടനയെ ചൊടിപ്പിച്ചത്.

ഐ ലൗ യു എന്നു പേരിട്ടിട്ടുള്ള വീഡിയോ സെപ്റ്റംബര്‍ അവസാനത്തോടെയാണ് റിലീസ് ചെയ്തത്. വിലക്കിനെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുടെ പ്രവൃത്തി ഹൗസ സംസ്കാരത്തിനു ചേരുന്നതല്ല. അഭിനയത്തില്‍ നിയന്ത്രണം പാലിക്കണമെന്നു നടിക്കു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മോപ്പന്‍ ചെയര്‍മാന്‍ മുഹമ്മദ് കബിരു മെയ്കബ് പറഞ്ഞു.— എന്നാല്‍ മോപ്പന്‍ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ ക്ലാസിഖിനെ വിലക്കിയിട്ടില്ല.  മോശം പെരുമാറ്റത്തിന്റെ പേരില്‍ മറ്റു പല നടി-നടന്മാരെയും മോപ്പന്‍ സംഘടന മുമ്പും വിലക്കിയിട്ടുണ്ട്.

Related posts