സണ്ണിയുടെ വേഷം രമ്യക്ക്

remya0810ബോളിവുഡ് ഹൊറര്‍ ചിത്രം രാഗിണി എംഎംഎസ് 2 തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ ആയിരുന്നു രാഗിണി എംഎംഎസ്2 ഹിന്ദി പതിപ്പില്‍ അഭിനയിച്ചത്.  തമിഴിലും തെലുങ്കിലും മലയാളി സുന്ദരി രമ്യാ നമ്പീശന്‍ സണ്ണി ലിയോണ്‍ അവതരിപ്പിച്ച് പ്രധാന വേഷത്തില്‍ അഭിനയിക്കും. രമ്യാ നമ്പീശന്‍ ഈ ചിത്രത്തില്‍ ഗാനവും ആലപിക്കുന്നുണ്ട്.

അഭിനയത്തോടൊപ്പം സിനിമയില്‍ പാട്ടു പാടാന്‍ കിട്ടുന്ന അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൂട്ടത്തിലാണ് രമ്യ. പാണ്ഡ്യനാട് എന്ന തമിഴ് ചിത്രത്തിനുവേണ്ടി രമ്യ അടുത്തിടെ പാട്ടു പാടിയിരുന്നു. ബോക്‌സോഫീസില്‍ വിജയം നേടിയ രാഗിണി എംഎംഎസ് 2 തെന്നിന്ത്യയില്‍ രാത്രി എന്ന പേരിലായിരിക്കും പ്രദര്‍ശനത്തിനെത്തുക.

Related posts