കൊച്ചി: സ്വാശ്രയ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഇടപെടുമെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളജുകള്‍ക്ക് അനുകൂലമായുണ്ടായ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ഹര്‍ജി നല്കാന് കാലതാമസം ഉണ്ടായിട്ടില്ല. സ്പോട്ട് അഡ്മിഷനില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ പ്രവേശനം: അടുത്ത വര്‍ഷം സര്‍ക്കാര്‍ നേരത്തെ ഇടപെടുമെന്ന് ആരോഗ്യമന്ത്രി
