കായംകുളം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയോട് അവഗണന: അടിസ്ഥാന വികസനം പ്രഖ്യാപനങ്ങളില്‍ മാത്രം

alp-hospitalകായംകുളം: നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കായംകുളം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി അവഗണനയുടെ പാതയില്‍. ആശുപത്രിയ്ക്ക് വേണ്ട അടിസ്ഥാന വികസനം യാഥാര്‍ഥ്യമാക്കുമെന്ന് ജനപ്രതിനിധികളും നഗരസഭയും നിരവധി തവണ പ്രഖ്യാപിച്ചെങ്കിലും ഇത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. കായംകുളം കൊറ്റുകുളങ്ങരയിലാണ് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

ഇരുപതു കിടക്കകള്‍ മാത്രമാണിവിടെയുള്ളത് പത്ത് കിടക്കകള്‍ ഇടാന്‍ മാത്രം സൗകര്യമുള്ള മുറിയിലാണ് ഇരുപത് കിടക്കകള്‍ ക്രമീകരിച്ചിട്ടുള്ളത് അതിനാല്‍ കിടപ്പ് രോഗികള്‍ ദുരിതത്തിലാണ്.  ഡോക്ടര്‍ മാരുടെ കുറവും രോഗികളെ വലയ്ക്കുന്നു ആകെയുള്ള മൂന്നു ഡോക്ടര്‍ മാരില്‍ ഒരാള്‍ ചേരാവള്ളി സബ് സെന്ററില്‍ പോയാല്‍ ബാക്കി രണ്ടുപേരുടെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്  ഈ ആശുപത്രിയോട് ചേര്‍ന്നു കിടക്കുന്ന മുപ്പതു സെന്റ് ഓളം വരുന്ന സര്‍ക്കാര്‍ഭൂമി ഏറ്റെടുത്ത് ആശുപത്രിയുടെ അടിസ്ഥാന വികസനം യാഥാര്‍ഥ്യ മാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യ.

ം വിഷയത്തില്‍ നഗരസഭ അലംഭാവം കാട്ടുകയാണന്ന  ആക്ഷേപവുമുണ്ട് സ്ഥലം ഏറ്റെടുത്താല്‍ കിടപ്പ് രോഗികള്‍ക്കായി കൂടുതല്‍ പേവാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയും ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ നടപടി സ്വീകരിക്കണമെന്ന് കായംകുളം സോഷ്യല്‍ ഫോറം പ്രസിഡന്റ് അഡ്വ ഒ ഹാരിസ് ആവശ്യപ്പെട്ടു.

Related posts