തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ.പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ പ്രദീപ് കുമാര്‍ സിപിഎം സംസ്ഥാന സംസ്ഥാന സമിതിയംഗമാണ്.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോ എന്നതരത്തില്‍ ചര്‍ച്ച നടന്നിരുന്നു. അവസാനവര്‍ഷം നിര്ണായകമായതിനാല് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാന്‍ രാഷ്ട്രീയപശ്ചാത്തലമുള്ളയാള് വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാര്‍ട്ടി മുന്‍ എംഎല്‍എയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
1964ൽ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎൽഎയായി. കോഴിക്കോട് നോർത്തിൽനിന്നു തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തി.
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
