കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിന് പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയില്‍ സഹകരിപ്പിക്കാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആര്‍എംപി മാതൃകയിലായിരിക്കും പുറത്തുനിന്നുള്ള പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ലെന്ന കാര്യം കേരള നേതൃത്വം പി.വി. അന്‍വറിനെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
എന്നാല്‍ പുറത്തുനിന്ന് സഹകരണമാകാം. സര്‍ക്കാരിനെതിരായ പോരാട്ടത്തിലും വരുന്ന തെരഞ്ഞെടുപ്പിലും പി.വി. അന്‍വറുമായി പൂര്‍ണമായി സഹകരിക്കും.ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്.
യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍ വാങ്ങിയിരുന്നു. മുന്നണിയുടെ ഭാഗമാകാതെ പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയാണ് അസോഷ്യേറ്റ് അംഗത്വം.
തെരഞ്ഞെടുപ്പില്‍ സഹകരിക്കുകയും നിയമസഭയില്‍ ഒരു ബ്ലോക്ക് ആയി ഇരിക്കുകയും ചെയ്യുമെങ്കിലും അസോഷ്യേറ്റ് അംഗത്തിനു മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാനാവില്ല. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഊ രീതിയില്‍ കാര്യങ്ങള്‍ തുടരാനാണ് തീരുമാനം.
- സ്വന്തം ലേഖകന്‍