കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംവിധായിക അവർക്കുണ്ടാ ദുരനുഭവം എന്നോട് പറഞ്ഞു. ഭയങ്കര ഭീകരമായ മോശം അനുഭവമാണ്. എനിക്കങ്ങനെയുണ്ടായിട്ടില്ലെന്ന് വച്ച് ബാക്കിയുള്ളവർക്ക് സംഭവിക്കുന്നില്ല എന്നല്ല. ഫിനാൻഷ്യലി നല്ല വെൽഓഫ് ആയിട്ടുള്ള ഒരാൾക്കാണ് അത് സംഭവിക്കുന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ.
ഒരു പ്രൊഡ്യൂസറുടെ അവസ്ഥ ഇതാണെങ്കിൽ ആക്ടേർസിന്റെ അവസ്ഥ എന്തായിരിക്കും. അവർ ആരോട് പോയി പരാതിപ്പെടും. ഐസി കമ്മിറ്റിയിൽ വനിതാ നിർമാതാക്കളെ വയ്ക്കണം. എന്നാലേ പെട്ടെന്ന് തീരുമാനമാകൂ. പല ഐസി കമ്മിറ്റിയിലും അസിസ്റ്റന്റ് ഡയറക്ടേർസും പുറത്ത് നിന്നുള്ളവരുമാണ്. അവർക്ക് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല.
എന്റെ സെറ്റിൽ ഒരു പ്രശ്നം വന്നാൽ അവരെ പെട്ടെന്ന് പുറത്താക്കണമെങ്കിൽ ഞാൻ വിചാരിച്ചാലല്ലേ നടക്കൂ. അതല്ലെങ്കിൽ പല കമ്മിറ്റികൾ ആലോചിച്ച് വിശദീകരണം കൊടുത്ത് വരണം. അതിന് സമയമെടുക്കും. വിക്ടിം അയാളെ ഫേസ് ചെയ്ത് കൊണ്ട് നിൽക്കേണ്ട അവസ്ഥാണപ്പോൾ ഉണ്ടാകുന്നത്. സ്ത്രീകളായിട്ടുള്ള നിർമാതാക്കളുള്ള സിനിമകളിൽ അവരെ ഐസി കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. ഒപ്പം പുറത്ത് നിന്നുള്ളവരും ഐസി കമ്മിറ്റിയിൽ വേണ്ടതുണ്ട്.
സിനിമ അവസര വാദികളുടെ സ്പേസാണ്. എല്ലാവർക്കും വേണ്ടത് അവസരങ്ങളാണ്. അത് കൊണ്ട് തന്നെ നീതിയും ന്യായവും കിട്ടാൻ വളരെ പാടാണ്. ഒരു പരാതി വന്നാൽ അത് അടുത്ത ചാൻസിനുള്ള അവസരമായി കാണും. അതിനാൽ സിനിമാ മോഹങ്ങളില്ലാത്തവർ ഐസി കമ്മിറ്റിയിൽ വരണം. -സാന്ദ്ര തോമസ്