പ​ല​ഹാ​ര​ത്തി​ന്‍റെ പേ​രി​ൽ പോ​ലും ഇ​നി പാ​ക് വേ​ണ്ട: മൈ​സൂ​ർ പാ​ക്ക് ഇ​നി മൈ​സൂ​ർ ശ്രീ ​എ​ന്ന​റി​യ​പ്പെ​ടും

ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മൈ​​​സൂ​​​ർ പാ​​​ക്കി​​​ന്‍റെ പേ​​​ര് മാ​​​റ്റി ‘മൈ​​​സൂ​​​ർ ശ്രീ’​​​എ​​​ന്നാ​​​ക്കി ജ​​​യ്പു​​​രി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ. മോ​​​ട്ടി പാ​​​ക്ക് എ​​​ന്ന​​​തു മോ​​​ട്ടി ശ്രീ ​​​എ​​​ന്നാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം.

ആം ​​​ശ്രീ (ആം ​​​പാ​​​ക്ക്), ഗോ​​​ണ്ട് ശ്രീ (​​​ഗോ​​​ണ്ട് പാ​​​ക്ക്), സ്വാ​​​ൻ ശ്രീ (​​​സ്വാ​​​ൻ ഭാ​​​സം പാ​​​ക്ക്), ചാ​​​ന്ദി ശ്രീ (​​​ചാ​​​ന്ദി ഭാ​​​സം പാ​​​ക്ക്) എ​​​ന്നി​​​ങ്ങ​​​നെ​​​യും മ​​​ധു​​​ര​​​പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. പാ​​​ക്ക് എ​​​ന്ന പേ​​​രി​​​നു പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല. ക​​​ന്ന​​​ഡ​​​യി​​​ൽ പാ​​​ക്ക് എ​​​ന്നാ​​​ൽ മ​​​ധു​​​രം എ​​​ന്നാ​​​ണ് അ​​​ർ​​​ഥം.

Related posts

Leave a Comment