രാജവെന്പാല എന്ന് കേൾക്കുന്പോൾത്തന്നെ നമുക്ക് പേടി വരും. അപ്പോൾ അതിനെ എടുത്ത് ഉമ്മ വയ്ക്കുന്നു എന്ന് അറിഞ്ഞാലോ? ഭീമാകാരനായ രാജവെന്പാലയെ എടുത്തുയർത്തി ഉമ്മ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സോഷ്യൽ മീഡിയയിൽ ‘ദ റിയൽ താർസൺ’ എന്ന് അറിയപ്പെടുന്ന വൈൽഡ് ലൈഫ് വ്ളോഗർ ആയ മൈക്ക് ഹോൾസ്റ്റൺ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഭീമമായ രാജവെന്പാലയെ ഒട്ടും ഭയമില്ലാതെ മൈക്ക് ഹോൾസ്റ്റൺ എടുത്ത് ഉയർത്തുന്നത് വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. മിക്കവരും അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. മുൻ കരുതൽ എടുത്തില്ലങ്കിൽ ജീവൻ പോലും നഷ്ടമാകുമെന്നാണ് പലരും അദ്ദേഹത്തെ ഉപദേശിച്ചത്.