കോട്ടയം: വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ ഡാന്‍സ് കളിച്ച് മന്ത്രി വി.എന്‍. വാസവന്.മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു.
ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജെയിന്, പിടിഎ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.