ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അറസ്റ്റിലായ സംഭവം; എ​ഡി​സ​ൺ ഡാർക്ക്നെറ്റിലെ തിമിംഗലം

കൊ​ച്ചി: ഡാ​ര്‍​ക്ക്‌​നെ​റ്റി​ന്‍റെ മ​റ​വി​ല്‍ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ൺ ഡാ​ർ​ക്ക്നെ​റ്റി​ലെ തി​മിം​ഗ​ല​മെ​ന്ന് നാ​ഷ​ണ​ല്‍ നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി). എഡിസ​ണെ​യും സ​ഹാ​യി​യെ​യും എ​ന്‍​സി​ബി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നത് തുടരുകയാണ്. തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റി​ലാ​യ ഇ​വ​രെ ഇ​ന്ന​ലെ കോ​ട​തി എ​ന്‍​സി​ബി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​ന്‍​സി​ബി ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ശൃം​ഖ​ല​യാ​യ “കെ​റ്റാ​മെ​ല​ന്‍’ എ​ന്ന ഡാ​ര്‍​ക്ക്‌​നെ​റ്റി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ ഇ​യാ​ളാ​ണ്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി വി​വി​ധ ഡാ​ര്‍​ക്ക് നെ​റ്റ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​ന്‍​സി​ബി പ​റ​യു​ന്നു. ഇ​ന്ത്യ​യി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രേ​യൊ​രു “ലെ​വ​ല്‍ 4′ ഡാ​ര്‍​ക്‌​നെ​റ്റാ​ണ് കെ​റ്റാ​മെ​ല​ന്‍ എ​ന്നും എ​ന്‍​സി​ബി അ​റി​യി​ച്ചു.

നാ​ല് മാ​സം നീ​ണ്ട അന്വേഷണം
നാ​ല് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ 1,127 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍, 131.66 കി​ലോ​ഗ്രാം കെ​റ്റാ​മി​ന്‍, 70 ല​ക്ഷം രൂ​പ​യ്ക്ക് തു​ല്യ​മാ​യ കോ​യി​ന്‍ ക്രി​പ്‌​റ്റോ​ക​റ​ന്‍​സി അ​ട​ങ്ങി​യ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ന്‍​സി​ബി പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. “കെ​റ്റാ​മെ​ല​ന്‍’ എ​ന്ന ല​ഹ​രി​മ​രു​ന്ന് കാ​ര്‍​ട്ട​ലി​ന് ബം​ഗ​ളൂ​രു, ചെ​ന്നൈ, ഭോ​പാ​ല്‍, പ​ട്‌​ന, ഡ​ല്‍​ഹി എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​ല്‍​എ​സ്ഡി എ​ത്തി​ക്കു​ന്ന വി​ത​ര​ണ ശൃം​ഖ​ല ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ജൂ​ണ്‍ 28ന് ​കൊ​ച്ചി​യി​ല്‍ എ​ത്തി​യ മൂ​ന്നു ത​പാ​ല്‍ പാ​ഴ്‌​സ​ലു​ക​ളി​ല്‍ നി​ന്നാ​ണ് സം​ശ​യം ഉ​യ​ര്‍​ന്ന​ത്. ഇ​തി​ല്‍ 280 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ ഉ​ണ്ടെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യും ഇ​ത് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ഴ്‌​സ​ലു​ക​ള്‍ ബു​ക്ക് ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 131.66 ഗ്രാം ​കെ​റ്റാ​മി​നും 847 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് ഏ​ക​ദേ​ശം 35.12 ല​ക്ഷം രൂ​പ വി​ല​യു​ണ്ട്.

Related posts

Leave a Comment