എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങൾ പുറത്തുകാണിക്കാനാണ് ഇഷ്ടം. ഞാൻ പറയുന്നതുമാത്രം നിങ്ങൾ അറിഞ്ഞാൽ മതി. അല്ലാതെ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഊഹിച്ചുപറയരുത്.
എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാർത്ത കണ്ട് ഒരാഴ്ച ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റില്ല. വെഡ്ഡിംഗ് റിംഗ് കൈയിൽ കാണാത്തതുകൊണ്ട് ഞാൻ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്.
എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ് നെയിൽ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു ഓൺലൈൻ ചാനൽ ഉണ്ട്. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്.
എന്നെങ്കിലും നേരിട്ടുകണ്ടാൽ നിങ്ങൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. അങ്ങനെ റീച്ച് വേണമെങ്കിൽ അവരുടെ തന്നെ എന്തെങ്കിലും മോശം വശം പറഞ്ഞ് റീച്ച് ഉണ്ടാക്കിക്കൂടേ? മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം,
ഞാൻ അനുഭവിക്കുന്ന മാനസികസംഘർഷം എനിക്കു മാത്രമേ മനസിലാകൂ. അഭിപ്രായം പറയാം. പക്ഷേ, ഇതാണു സത്യം എന്നു പറയുന്നതാണു പ്രശ്നം.
അപ്സര