സൗബിനെ ശരിക്കും ശ്രദ്ധിച്ചിട്ടുള്ളവർക്കു മനസിലാകും അദ്ദേഹത്തിന്റെ കൈയ്യിലെ ടാറ്റു. ഇപ്പോഴിതാ ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളിക്കു വേണ്ടി ഈ ടാറ്റു മായ്ച്ചിരിക്കുകയാണ് താരം.
ശരീരത്തിലെ നിറത്തിനോട് ചേരുന്ന മേക്കപ്പ് ഇട്ടാണ് ഈ ടാറ്റു മായ്ച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായി എത്തിയ ഗപ്പിക്കു ശേഷം ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.