ഞാനൊരു ഡോക്ടറാകണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു.
സിനിമാ സംവിധായകന് ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായതുകൊണ്ട് പഠിച്ചു ഡോക്ടറായി.
മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. അതിനു ശേഷം അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമാരംഗം തെരഞ്ഞെടുത്ത ആളാണു ഞാന്‍. -മമിത ബൈജു