ക​ര്‍​മ വി​ശ്വാ​സി​യാ​ണു ഞാ​ന്‍; മോ​ളെ​യും അ​തു ത​ന്നെ​യാണു ഞാ​ന്‍ പ​ഠി​ക്കു​ന്ന​തെന്ന് ശ്വേത

മ​ല​യാ​ള​ത്തി​ലെ ഹോ​ട്ട് ഐ​ക്ക​ണാ​യി പ്രേ​ക്ഷ​ക​ര്‍ കാ​ണു​ന്ന താ​ര​മാ​ണു ശ്വേ​ത മേ​നോ​ന്‍. ഇ​ന്‍റിമേ​റ്റ് സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ന​ടി മ​ടി​ച്ചി​ട്ടി​ല്ല. ഇ​തി​ന്‍റെപേ​രി​ല്‍ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ന്ന​പ്പോ​ഴും ന​ടി കാ​ര്യ​മാ​ക്കി​യി​ല്ല. കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല്‍ ശ്വേ​ത അ​ഭി​ന​യി​ച്ച​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ത​ന്‍റെ ബോ​ള്‍​ഡാ​യ ചോ​യ്‌​സു​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണു ശ്വേ​ത മേ​നോ​ൻ:

“ഇ​നി​യും ഇ​തു ചെ​യ്യു​മോ എ​ന്നു ചോ​ദി​ച്ചാ​ല്‍ എ​ന്തു​കൊ​ണ്ട് ചെ​യ്തുകൂ​ടാ എ​ന്നാ​യി​രി​ക്കും മ​റു​പ​ടി. ഇ​തെ​ന്‍റെ ജോ​ലി​യാ​ണ്. ഒ​രാ​ളു​ടെ ക്രി​യേ​റ്റീ​വ് വി​ഷ​നെ ധി​ക്ക​രി​ക്കാ​ന്‍ പാ​ടി​ല്ല. സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് ഇ​റോ​ട്ടി​ക് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച​ത്. അ​തെ​ന്‍റെ ജോ​ലി​യാ​ണ്. ഇ​റോ​ട്ടി​സ​ത്തിന്‍റെ ഇ ​പോ​ലും വ​രി​ല്ല. സ്റ്റാ​ര്‍​ട്ട്, കാ​മ​റ, ആ​ക്ഷ​ന്‍, ക​ട്ട് എ​ന്നി​വ​യ്ക്കി​ട​യി​ലാ​ണ് ആ​ക്ടിം​ഗ്. അ​തി​ന്‍റെ അ​പ്പു​റ​ത്തേ​ക്കി​ല്ല. ഒ​രു ആ​ര്‍​ട്ടി​സ്റ്റും അ​തി​ന​പ്പു​റ​ത്തേ​ക്ക് ആ​ലോ​ചി​ക്കി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ല്‍ അ​തി​ന്‍റെ കാ​ര​ണം എ​ന്‍റെ വ്യ​ക്ത​ത​യാ​ണ്.


എ​നി​ക്ക് എ​ന്‍റെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍നി​ന്ന് ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​നി​ക്കു സി​നി​മാരം​ഗ​ത്ത് റൊ​മാ​ന്‍​സു​ണ്ടാ​യി​ട്ടി​ല്ല. ഒ​രാ​ളെ വി​വാ​ഹം ചെ​യ്യാ​ന്‍ തോ​ന്നു​മ്പോ​ഴാ​ണു റൊ​മാ​ന്‍​സു​ണ്ടാ​വുക. അ​തു ന​ട​ക്കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. സി​നി​മാരം​ഗ​ത്തെ പ്ല​സും മൈ​ന​സും അ​റി​യാം.​ഒ​രേ​സ​മ​യ​ത്ത് ര​ണ്ടുപേ​രും ഔ​ട്ട് ഡോ​ര്‍ പോ​യി ഷൂ​ട്ട് ചെ​യ്ത് തി​രി​ച്ചുവ​ന്നാ​ല്‍ പി​ന്നെ ഫാ​മി​ലി ലൈ​ഫ് ഇ​ല്ല. അ​തു​കൊ​ണ്ട് ആ​ക്ഷ​നും ക​ട്ടി​നും ഇ​ട​യി​ല്‍ ജീ​വി​തം ക​ഴി​ഞ്ഞു. റി​യാ​ലി​റ്റി​യി​ല്‍ അ​തൊ​ന്നു​മി​ല്ല.

ഞാ​ന്‍ ചെ​യ്യു​ന്നക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​നി​ക്കു തീ​രു​മാ​നി​ക്കാ​ന്‍ പ​റ്റി​ല്ല. എ​നി​ക്കു വ​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ എ​നി​ക്ക് എ​ടു​ക്കാ​ന്‍ പ​റ്റു​ക​യു​ള്ളു”- ശ്വേ​ത മേ​നോ​ന്‍ പ​റ​ഞ്ഞു.എ​നി​ക്കു ര​ണ്ട് അ​ഫ​യ​റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ ആ​ളെ ഞാ​ന്‍ വി​വാ​ഹ​വും ചെ​യ്തു. ബ്രാേ​ാക്ക​ണ്‍ റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ നി​ന്നു താ​ന്‍ പ​ഠി​ച്ച​ത് അ​വ​ര്‍ ബ്രോ​ക്ക് ആ​ണെ​ന്നാ​ണ്.

ആ ​ബ​ന്ധ​ങ്ങ​ളാ​ണ് എ​ന്നെ ഇ​ന്ന​ത്തെ ഞാ​നാ​ക്കി​യ​ത്. മു​ന്‍ പ​ങ്കാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചുപോ​യി. ഒ​രാ​ളു​മാ​യി ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ണ്ടെ​ന്നും ശ്വേ​ത മേ​നോ​ന്‍ വ്യ​ക്ത​മാ​ക്കി.

ഒ​റ്റ​ക്കു​ട്ടി​യാ​ണു ഞാ​ന്‍. മാ​താ​പി​താ​ക്ക​ളാ​യി​രു​ന്നു എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട്‌​സ്. സ​ഹോ​ദ​ര​ങ്ങ​ളെ മി​സ് ചെ​യ്തി​ട്ടു​ണ്ട്. ചി​ല സ​മ​യ​ത്ത് ഫ്ര​ണ്ട്‌​സു​ണ്ടാ​യി​ട്ടി​ല്ല. പ​ക്ഷേ, അ​തെ​ല്ലാം നി​ക​ത്തി​യ​ത് എ​ന്‍റെ പേ​ര​ന്‍റ്സാ​ണ്. അ​ച്ഛ​ന്‍ സു​ഹൃ​ത്താ​യി​രു​ന്നു. അ​തേ​സ​മ​യ​ത്ത് അ​ത്ര ത​ന്നെ സ്ട്രി​ക്റ്റാ​യി വ​ള​ര്‍​ത്തി. ന​ല്ല അ​ടി കി​ട്ടി​യി​ട്ടു​ണ്ട്. ഒ​രു​പാ​ടു ഫ്രീ​ഡം കി​ട്ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ്രി​ന്‍​സി​പ്പി​ളു​ക​ളു​ടെ അ​പ്പു​റ​ത്തു ക​ളി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. മോ​ളെ​യും അ​തു ത​ന്നെ​യാണു ഞാ​ന്‍ പ​ഠി​ക്കു​ന്ന​ത്. ക​ര്‍​മ വി​ശ്വാ​സി​യാ​ണു ഞാ​ന്‍. മോ​ശം ക​ര്‍​മം അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഞാ​ന്‍ ചെ​യ്യി​ല്ല. അ​തി​ല്‍ ത​നി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നുംശ്വേ​ത വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment