മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ന്‍റെ  മ​ർ​ദ​ന​മേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു; ആ​ക്ര​മ​ണ​ത്തി​ൽ പി​താ​വിനും സാ​ര​മാ​യ പ​രി​ക്ക്; ജോ​ൺ​സ​ൺ സ്ഥി​രം പ്ര​ശ്ന​ക്കാ​ര​നെ​ന്ന് നാ​ട്ടു​കാ​ർ

അ​മ്പ​ല​പ്പു​ഴ:​മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് ക​ഞ്ഞി​പ്പാ​ടം ആ​ശാ​രി​പ​റ​മ്പി​ൽ ആ​നി (55) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ആ​നി​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നി​ർ​മാണ തൊ​ഴി​ലാ​ളി​യാ​യ മ​ക​ൻ ജോ​ൺ​സ​ൺ ജോ​യി (34) ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. പി​ടി​ച്ചു മാ​റ്റാ​നെ​ത്തി​യ പി​താ​വ് ജോ​യി​ച്ച​നും മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രും സ​മീ​പ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് ആ​നി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജോ​ൺ​സ​ൺ മ​ദ്യ​പി​ച്ചെ​ത്തി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന ആ​ളാ​ണ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ള്ള പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് ജോ​ൺ​സ​നെ റി​മാ​ൻഡ് ചെ​യ്തി​രു​ന്നു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കി. ജോ​ബി​നാണു മ​റ്റൊ​രു മ​ക​ൻ.

Related posts

Leave a Comment