സീരിയൽ താരവും ഡാൻസറുമായ പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിൽ വിവാഹം ചെയ്തെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ക്ഷേത്ര നടയിൽവച്ച് പരസ്പരം താലികെട്ടുകയും സിന്ദൂരം തൊട്ടുകൊടുക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരിക്കുകയാണ്.
തെലുങ്ക് സീരിയലിലെ രണ്ടു ആർട്ടിസ്റ്റുകൾ ചെയ്ത ഒരു റീൽ കണ്ടതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്തത്. പ്രേക്ഷകർ അത് എങ്ങനെയെടുക്കും എന്ന് അറിയാൻ വേണ്ടി ചെയ്തതാണ്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു എന്ന് പ്രാർഥനയും അൻസിയയും പറഞ്ഞു.
വളരെ നല്ല കമന്റുകളാണ് കിട്ടിയത്. അതാണ് നമ്മുടെ ധൈര്യം. അതുകൊണ്ടാണ് സത്യം ഇതുവരെ തുറന്നുപറയാതിരുന്നത്. അടുത്ത് ഫസ്റ്റ് നൈറ്റ് വീഡിയോ ചെയ്ത് വച്ചിട്ടുണ്ട്. അത് സർപ്രൈസ് ആണെന്ന് രണ്ടാളും കൂട്ടിച്ചേർത്തു.