കീം ​പ​രീ​ക്ഷാ​ഫ​ലം: സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ സ​ദു​ദ്ദേ​ശ​ത്തോ​ടെ; മാ​ധ്യ​മ​ങ്ങ​ള്‍ കോ​ട​തി​ക​ളാ​കേ​ണ്ടെ​ന്നു മ​ന്ത്രി ആ​ര്‍. ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കീം ​പ​രീ​ക്ഷാഫ​ലത്തിൽ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു. മാ​ധ്യ​മ​ങ്ങ​ള്‍ കോ​ട​തി​ക​ളാ​കേ​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും നീ​തി ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണു മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേസ​മ​യം കീം ​പ​രീ​ക്ഷഫ​ല വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​സ​ഭ വി​ഷ​യം പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​ല മ​ന്ത്രി​മാ​ര്‍​ക്കും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്ന വി​വ​രം പു​റ​ത്തുവ​ന്നി​ട്ടു​ണ്ട്.

ധൃ​തി പി​ടി​ച്ച് കീ​മിന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വേ​ണ്ടെ​ന്നും അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മ​തി​യെ​ന്നും ചി​ല മ​ന്ത്രി​മാ​ര്‍ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തുവ​ന്ന​ത്.

Related posts

Leave a Comment